കെത്രിഎ സംസ്ഥാന സമ്മേളനം നാളെ കോട്ടയത്ത്
Thursday, September 20, 2018 11:13 PM IST
കോ​ട്ട​യം: കേ​ര​ള അ​ഡ്വ​ർ​ടൈ​സിം​ഗ് ഏ​ജ​ൻ​സീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ പ​ത്തു​മു​ത​ൽ കോ​ട്ട​യം ക്ല​ബ്ബിന്‍റെ കു​മ​ര​കം അ​ന​ക്സി​ൽ ന​ട​ക്കും. പ്ര​ള​യ​കാ​ലം വ​രു​ത്തി​വ​ച്ച ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ച്ച് എ​ങ്ങ​നെ പ​ര​സ്യ​രം​ഗം സ​ജീ​വ​മാ​ക്കാം എ​ന്ന​താ​ണ് പ്ര​ധാ​ന ചി​ന്താ​വി​ഷ​യം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സു​ന്ദ​ർ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ചീ​ഫ് പേ​ട്ര​ൺ ജോ​സ​ഫ് ചാ​വ​റ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ടി.​ഏ​ബ്ര​ഹാം, ജ​യിം​സ് വ​ള​പ്പി​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു മേ​നോ​ൻ, ട്ര​ഷ​റ​ർ രാ​മ​പ്ര​സാ​ദ്, വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശാ​സ്ത​മം​ഗ​ലം മോ​ഹ​ൻ, ജോ​സ് വെ​ള്ളൂ​ർ, രാ​ജീ​വ​ൻ ഇ​ള​യാ​വൂ​ർ, ജോ​ൺ​സ് വ​ള​പ്പി​ല, ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, കോ​ട്ട​യം സോ​ൺ പ്ര​സി​ഡ​ന്‍റ് ഷി​ബു കെ. ​ഏ​ബ്ര​ഹാം, സം​സ്ഥാ​ന അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ലാ​ൽ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.