15 കോടി രൂപയുടെ ദുരിതാശ്വാസവുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ്
15 കോടി രൂപയുടെ ദുരിതാശ്വാസവുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ്
Saturday, September 15, 2018 12:19 AM IST
തൃ​ശൂ​ർ: പ്ര​ള​യം ത​ക​ർ​ത്ത കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ൽ 250 വീ​ടു​ക​ളു​മാ​യി ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പും കൈ​കോ​ർ​ക്കു​ന്നു. 15 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ മു​ഖേ​ന​യാ​ണ് 250 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ല്കു​ന്ന​ത്. ഓ​രോ വീ​ടി​നും ആ​റു ല​ക്ഷം രൂ​പ വീ​ത​മാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ജോ​യ് ആ​ലു​ക്കാ​സും ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജോ​ളി ജോ​യ് ആ​ലു​ക്കാ​സും അ​റി​യി​ച്ചു.

സ​ന്തോ​ഷം നി​റ​യു​ന്ന വീ​ടു​ക​ൾ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് ര​ണ്ടു കി​ട​പ്പു​മു​റി​ക​ളും ഡൈ​നിം​ഗ്-​ലി​വിം​ഗ് സൗ​ക​ര്യ​വും അ​ടു​ക്ക​ള​യും സി​റ്റൗ​ട്ടു​മു​ള്ള കോ​ൺ​ക്രീ​റ്റ് വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചു​ന​ല്കു​ക. വീ​ടി​ന് 600 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മാ​ണു​ണ്ടാ​വു​ക. പ്ര​ള​യം ഏ​റെ ദോ​ഷം​വ​രു​ത്തി​യ മേ​ഖ​ല​ക​ളി​ൽ അ​താ​ത് പ്ര​ദേ​ശ​ത്തി​ന് ഇ​ണ​ങ്ങു​ന്ന​വി​ധ​ത്തി​ൽ അ​നു​യോ​ജ്യ​മാ​യ വീ​ടു​ക​ൾ വി​ദ​ഗ്ധ​രാ​യ ആ​ർ​ക്കി​ടെ​ക്റ്റു​ക‍ളാ​യി​രി​ക്കും ഡി​സൈ​ൻ ചെ​യ്യു​ക​യെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​താ​തു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.


പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും പൂ​ർ​ണ​മാ​യും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ തൊ​ട്ട​ടു​ത്ത വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ ഫോം ​പൂ​രി​പ്പി​ച്ച് ന​ല്കാ​വു​ന്ന​താ​ണ്. ഈ ​അ​പേ​ക്ഷ​ക​ൾ ജോ​യ്ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ൻ നി​യോ​ഗി​ച്ച ക​മ്മി​റ്റി പ​ഠി​ച്ച​തി​നു​ശേ​ഷം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ർ​ഹ​രെ ക​ണ്ടെ​ത്തി നി​ർ​മാ​ണാ​നു​മ​തി ല​ഭി​ച്ച​ാലുട​ൻ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങും. പ​ര​മാ​വ​ധി നേ​ര​ത്തേത​ന്നെ വീ​ടു​ക​ൾ കൈ​മാ​റാ​നു​ള്ള ശ്ര​മ​മാ​ണു ന​ട​ത്തു​ന്ന​ത്.

സാ​മൂ​ഹ്യ​ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി ര​ക്ത​ദാ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ആ​രോ​ഗ്യ​പ​രി​പാ​ല​നം തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ സേ​വ​ന​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0487 2329222
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.