ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണം: ട്രംപ്
Saturday, October 5, 2024 10:49 PM IST
വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. നോർത്ത് കരോളൈനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ മിസൈൽ ആക്രമണത്തിന് ഇസ്രയേൽ തിരിച്ചടി നല്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇറാന്റെ ആണവ, എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നാണ് സൂചന. ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.