ജനം തിങ്ങിനിറഞ്ഞ റാഫയിൽ സൈനികനടപടി പാടില്ലെന്നും അമേരിക്കൻ പ്രമേയത്തിൽ പറയുന്നുണ്ട്. റാഫയിൽ കരയാക്രമണമുണ്ടായാൽ ഒട്ടേറെ സിവിലിയന്മാർക്ക് ആപത്തുണ്ടാകും.
പലസ്തീനികൾ അയൽരാജ്യമായ ഈജിപ്തിലേക്കു പലായനം ചെയ്യുന്ന സ്ഥിതിയുണ്ടാകാം. ഇത്തരം സംഭവങ്ങൾ പ്രാദേശിക സുരക്ഷയും സമാധാനവും തകർക്കാമെന്നും മുന്നറിയിപ്പു നല്കുന്നു.