വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേന എട്ടു പലസ്തീനികളെ വധിച്ചു
Monday, November 27, 2023 1:37 AM IST
ജറൂസലെം: അധിനിവേശ വെസ്റ്റ് ബാങ്കിൽ എട്ട് പലസ്തീനികളെ ഇസ്രേലി സേന വധിച്ചു. പലസ്തീനിയൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ജെനിൻ അഭയാർഥി ക്യാന്പിൽ ഏറ്റുമുട്ടലിൽ അഞ്ചു പലസ്തീൻകാരെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു. മൂന്നു പേർ മറ്റിടങ്ങളിലുമാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവർ തീവ്രവാദികളാണെന്ന് ഇസ്രേലി സേന പറഞ്ഞു. എന്നാൽ ഇവർ ഏതു സംഘടനയിൽപ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല.