ദു​​ബാ​​യ്: ഇ​​സ്ര​​യേ​​ൽ​​ ബ​​ന്ധ​​മു​​ള്ള ക​​പ്പ​​ൽ അ​​ക്ര​​മി​​ക​​ൾ യെ​​മ​​നി​​ലെ ഏ​​ഡ​​ൻ തീ​​ര​​ത്തി​​നു സ​​മീ​​പ​​ത്തു​​നി​​ന്നു റാ​​ഞ്ചി. സോ​​ഡി​​യാ​​ക് മാ​​രി​​ടൈ​​മി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സെ​​ൻ​​ട്ര​​ൽ പാ​​ർ​​ക്ക് ക​​പ്പ​​ലാ​​ണ് അ​​ക്ര​​മി​​ക​​ൾ ത​​ട്ടി​​യെ​​ടു​​ത്ത​​ത്.

ഒ​​രു ഗ്രൂ​​പ്പും ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. യെ​​മ​​നി​​ൽ ര​​ണ്ടു ഗ്രൂ​​പ്പു​​ക​​ളാ​​ണ് ഭ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്. ഏ​​ഡ​​ൻ മേ​​ഖ​​ല​​യി​​ൽ അ​​ന്താ​​രാ​​ഷ്‌​​ട്ര അം​​ഗീ​​കാ​​ര​​മു​​ള്ള സ​​ർ​​ക്കാ​​രാ​​ണു​​ള്ള​​ത്. ഇ​​റാ​​ന്‍റെ പി​​ന്തു​​ണ​​യു​​ള്ള ഹൗ​​തി വി​​മ​​ത​​ർ​​ക്കും യെ​​മ​​നി​​ൽ സ്വാ​​ധീ​​ന​​മു​​ണ്ട്.


ഇ​​ന്ത്യ​​ക്കാ​​ര​​ട​​ക്കം 22 ജീ​​വ​​ന​​ക്കാ​​രാ​​ണ് ക​​പ്പ​​ലി​​ലു​​ള്ള​​ത്. തു​​ർ​​ക്കി, റ​​ഷ്യ, വി​​യ​​റ്റ്നാം, ബ​​ൾ​​ഗേ​​റി​​യ, ജോ​​ർ​​ജി​​യ, ഫി​​ലി​​പ്പീ​​ൻ​​സ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രും ക​​പ്പ​​ലി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​ണ്.