പുതിയ സാന്പത്തികവർഷം തുടങ്ങുന്നതിനു മിനിറ്റുകൾക്ക് മുന്പാണ് പ്രസിഡന്റ് ബൈഡൻ ബില്ലിൽ ഒപ്പുവച്ചത്. ഇല്ലായിരുന്നെങ്കിൽ അവശ്യസേവനങ്ങൾ ഒഴികെയുള്ള സർക്കാർ വിഭാഗങ്ങൾ നിശ്ചലമാകുമായിരുന്നു. അതേസമയം, യുക്രെയ്ന് പുതിയ ധനസഹായം അനുവദിക്കാതെയാണു ബിൽ പാസായത്.