മാഫിയാ നേതാവ് ആശുപത്രിയിൽ മരിച്ചു
Tuesday, September 26, 2023 3:39 AM IST
റോം: ഇറ്റലിയിലെ കുപ്രസിദ്ധ മാഫിയാ തലവൻ മത്തെയോ മെസിനാ ദിനാറോ (61) കാൻസർ മൂലം ജയിൽ ആശുപത്രിയിൽ മരിച്ചു.
കോസാ നോസ്ട്ര മാഫിയാസംഘത്തെ നയിച്ചിരുന്ന ഇയാൾ ഈ വർഷം ജനുവരിയിലാണ് അറസ്റ്റിലായത്. 2002ൽ ഇയാളുടെ അഭാവത്തിൽ കോടതി ജീവപര്യന്തം തടവു വിധിച്ചിരുന്നു. കൊലപാതകങ്ങൾ, മയക്കുമരുന്നു കടത്തൽ, പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ക്കു നേതൃത്വം നല്കിയിരുന്നു.