അഫ്ഗാനിസ്ഥാനിൽ പുതിയ ചൈനീസ് അംബാസഡർ
Friday, September 15, 2023 3:40 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ചൈനയുടെ പുതിയ അംബാസഡറായി ഴാവോ ചിംഗ് ചുമതലയേറ്റു. 2021ൽ താലിബാൻകാർ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചശേഷം പുതിയ അംബാസഡറെ ആ രാജ്യത്തു നിയമിക്കുന്ന ആദ്യ രാജ്യമാണ് ചൈന. താലിബാൻ നേതൃത്വം ചൈനീസ് നയതന്ത്രപ്രതിനിധിയെ ഊഷ്മളമായി സ്വീകരിച്ചു.
അഫ്ഗാനിസ്ഥാന്റെ പ്രകൃതിവിഭവങ്ങളിൽ കണ്ണുവച്ചിരിക്കുന്ന ചൈന സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.