ഇമ്രാൻ ഖാന് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്
ഇമ്രാൻ ഖാന് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്
Wednesday, March 29, 2023 10:37 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: വ​​​നി​​​താ ജ​​​ഡ്ജി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​നെ​​​തി​​​രേ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് കോ​​​ട​​​തി ജാ​​​മ്യ​​​മി​​​ല്ലാ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഇ​​​മ്രാ​​​നെ ഏ​​​പ്രി​​​ൽ 18നു ​​​മു​​​ന്പ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജരാ​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി സേ​​​ബാ ചൗ​​​ധ​​​രി​​​ക്കും പോ​​​ലീ​​​സി​​​നും എ​​​തി​​​രേ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യെ​​​ന്ന​​​താ​​​ണു കേ​​​സി​​​നാ​​​ധാ​​​രം.

ഇ​​​മ്രാ​​​നെ​​​തി​​​രേ മു​​​ന്പും ജാ​​​മ്യ​​​മി​​​ല്ലാ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും 24ന് ​​​ജാ​​​മ്യ​​​മെ​​​ടു​​​ക്കാ​​​ൻ കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ഇ​​​മ്രാ​​​ൻ പാ​​​ലി​​​ച്ചി​​​ല്ല.

തൊ​​​ഷാ​​​ഖാ​​​ന അഴിമതി കേ​​​സി​​​ലെ ജാ​​​മ്യ​​​മി​​​ല്ലാ വാ​​​റ​​​ന്‍റ് പ്ര​​​കാ​​​രം ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് കോ​​​ട​​​തി നേ​​​ര​​​ത്തേ ഇ​​​മ്രാ​​​നെ ലാ​​​ഹോ​​​റി​​​ലെ വ​​​സ​​​തി​​​യി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ൾ വ​​​ലി​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലാ​​​ണു ക​​​ലാ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.