കാനഡയിൽ വെടിവയ്പിനിടെ പരിക്കേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു
Tuesday, September 20, 2022 12:16 AM IST
ടൊറോന്റോ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ വെടിവയ്പിനിടെ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചു. സത്വിന്ദർ സിംഗ് ആണു മരിച്ചത്. ഇതോടെ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.
സെപ്റ്റംബർ 11ന് മിൽട്ടണിൽവച്ചായിരുന്നു സത്വിന്ദർ സിംഗിനു വെടിയേറ്റത്. ഹാമിൽട്ടൺ ജനറൽ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണു മരണം.
വെടിയ്പിൽ ടൊറോന്റോ പോലീസ് കോൺസ്റ്റബിൾ ആൻഡ്രു ഹോംഗ്(48), മെക്കാനിക്ക് ആയ ഷക്കീൽ അഷറഫ്(38) എന്നിവർ കൊല്ലപ്പെട്ടിരുന്നു. അക്രമിയായ ഷോൺ പെട്രി(40)യെ പോലീസ് പിന്നീട് വെടിവച്ചു കൊന്നു.