ബദൽ സൈനിക അഭ്യാസവുമായി തായ്വാൻ
Thursday, August 18, 2022 12:28 AM IST
തായ്പേയ്: ചൈനയുടെ രാഷ്ട്രീയ സമ്മർദ്ദത്തെ നേരിടാൻ ബദൽ സൈനികാഭ്യാസവുമായി തായ്വാൻ. തെക്കുകിഴക്കൻ കൗണ്ടിയായ ഹ്യുയാലിയനിലാണു സൈനികാഭ്യാസം.
തായ്വാന്റെ കര-വ്യോമ മേഖലകളിൽ കപ്പലുകളും വിമാനങ്ങളുമായി ചൈന പ്രകോപനം തുടരവെയാണ് തായ്വാൻ സൈനികശക്തി പ്രകടനവുമായി മുന്നോട്ടുപോകുന്നത്. തായ്വാനു ചുറ്റും ചൈന നടത്തുന്ന പ്രകോപനങ്ങളെ ശക്തമായി അപലപിക്കുന്നെന്നു തായ്വാൻ പ്രതിരോധവക്താവ് സണ്‍ ലി-ഫംഗ് പറഞ്ഞു.