പാക്കിസ്ഥാനിൽ അഹമ്മദീയ വിഭാഗക്കാരനെ കുത്തിക്കൊന്നു
പാക്കിസ്ഥാനിൽ അഹമ്മദീയ വിഭാഗക്കാരനെ കുത്തിക്കൊന്നു
Saturday, August 13, 2022 2:59 AM IST
ലാ​​ഹോ​​ർ: വി​​വാ​​ദ മു​​സ്‌‌​​ലിം മ​​ത​​പ​​ണ്ഡി​​ത​​ന് അ​​നു​​കൂ​​ല​​മാ​​യി മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക്കാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ അ​​ഹ​​മ്മ​​ദീ​​യ വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​യ വ​​യോ​​ധി​​ക​​നെ മ​​ത​​തീ​​വ്ര​​വാ​​ദി കു​​ത്തി​​ക്കൊ​​ന്നു. ന​​സീ​​ർ അ​​ഹ​​മ്മ​​ദ് (62) ആ​​ണ് അ​​ഹ​​മ്മ​​ദി സ​​മു​​ദാ​​യ​​ത്തി​​ന്‍റെ ആ​​സ്ഥാ​​ന​​മാ​​യ റാ​​ബ്‌​​വാ​​യി​​ലെ പ്ര​​ധാ​​ന ബ​​സ് സ്റ്റോ​​പ്പി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

തെ​​ഹ്‌​​രീ​​ക്-​​ഇ-​​ല​​ബ്ബാ​​യി​​ക് പാ​​ക്കി​​സ്ഥാ​​ൻ(​​ടി​​എ​​ൽ​​പി) സ്ഥാ​​പ​​ക​​ൻ ഖാ​​ദിം ഹു​​സൈ​​ൻ റി​​സ്‌​​വി​​ക്ക് അ​​നു​​കൂ​​ല​​മാ​​യ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക്കാ​​ത്ത​​തി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു ന​​സീ​​ർ അ​​ഹ​​മ്മ​​ദി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ക്ര​​മി​​യാ​​യ ഹാ​​ഫീ​​സ് ഷാ​​സാ​​ദ് ഹ​​സ​​ൻ സി​​യാ​​ൽ​​വി​​യെ ആ​​ൾ​​ക്കൂ​​ട്ടം പി​​ടി​​കൂ​​ടി പോ​​ലീ​​സി​​നു കൈ​​മാ​​റി. ഖാ​​ദിം ഹു​​സൈ​​ൻ റി​​സ്‌​​വി 2020ലാ​​ണ് അ​​ന്ത​​രി​​ച്ച​​ത്.


ക​​ര​​സേ​​നാ ത​​ല​​വ​​നെ​​തി​​രേ ക​​ലാ​​പ​​മു​​ണ്ടാ​​ക്കാ​​ൻ സൈ​​നി​​ക​​രോ​​ട് ആ​​ഹ്വാ​​നം ചെ​​യ്ത റി​​സ്‌​​വി മാ​​സ​​ങ്ങ​​ളോ​​ളം ജ​​യി​​ലി​​ലാ​​യി​​രു​​ന്നു. പാ​​ക്കി​​സ്ഥാ​​നി​​ൽ ക്രൂ​​ര​​മാ​​യ മ​​ത​​പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​കു​​ന്ന​​വ​​രാ​​ണ് ന്യൂ​​ന​​പ​​ക്ഷ​​മാ​​യ അ​​ഹ​​മ്മ​​ദീ​​യ വി​​ഭാ​​ഗം.

ഇ​​വ​​ർ മു​​സ്‌​​ലി​​ങ്ങ​​ള​​ല്ലെ​​ന്ന് 1974ൽ ​​പാ​​ക്കി​​സ്ഥാ​​ൻ പാ​​ർ​​ല​​മെ​​ന്‍റ് പ്ര​​ഖ്യാ​​പിക്കുകയായിരു ന്നു. സൗ​​ദി അ​​റേ​​ബ്യ​​യി​​ലേ​​ക്കു തീ​​ർ​​ഥാ​​ട​​നം ന​​ട​​ത്താ​​ൻ അ​​ഹ​​മ്മ​​ദീ​​യ വി​​ഭാ​​ഗ​​ത്തി​​ന് അ​​നു​​മ​​തി​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.