സൗദിയുടെ ആക്രമണത്തിൽ യെമനിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടു
Saturday, January 22, 2022 12:02 AM IST
ദുബായ്: യെമനിൽ സൗദി നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി സേവ് ദ ചിൽഡ്രണ്‍ വെളിപ്പെടുത്തി.
സദ്ദ പ്രവിശ്യയിലെ താത്കാലിക ജയിലിനു നേരേ ഇന്നലെയും സൗദിയുടെ ആക്രമണമുണ്ടായി. ആഫ്രിക്കൻ കുടിയേറ്റക്കാരുൾപ്പെടെ നിരവധിപ്പേർ മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അബുദാബി എണ്ണടാങ്കിനു നേരേ ഹൂതികൾ ഡ്രോണ്‍ ആക്രമണം നടത്തിയതിനെത്തുടർന്നാണ് ഹൂതി കേന്ദ്രങ്ങൾക്കു നേരേ സൗദി അറേബ്യൻ സഖ്യം ആക്രണം തുടങ്ങിയത്.