സ്പൈഡർമാൻ കഥാപുസ്തക പേജിന് 24.9 കോടി
സ്പൈഡർമാൻ കഥാപുസ്തക പേജിന് 24.9 കോടി
Saturday, January 15, 2022 12:00 AM IST
ലോ​സ് ആ​ഞ്ച​ല​സ്: സ്പൈ​ഡ​ർ​മാ​ൻ ചി​ത്ര​ക​ഥ​യി​ലെ ഒ​രു പേ​ജി​ന് ലേ​ല​ത്തി​ൽ ല​ഭി​ച്ച​ത് 33.6 ല​ക്ഷം ഡോ​ള​ർ (24.9 കോടി രൂപ). മാ​ർ​വെ​ൽ കോ​മി​ക്സി​ന്‍റെ 1984ൽ ​ഇ​റ​ങ്ങി​യ ‘സീ​ക്ര​ട്ട് വാ​ർ​സ് ന​ന്പ​ർ 8’എ​ന്ന ക​ഥാ​പു​സ്ത​ക​ത്തി​ലെ 25-ാം പേ​ജ് ആ​ണ് റി​ക്കാ​ർ​ഡ് തു​ക​യ്ക്കു ലേ​ല​ത്തി​ൽ പോ​യ​ത്.

സ്പൈ​ഡ​ർ​മാ​നെ ആ​ദ്യ​മാ​യി ക​റു​ത്ത കു​പ്പാ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. വെ​നം എ​ന്ന ആ​ന്‍റി സൂ​പ്പ​ർ ഹീ​റോ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പി​റ​വി​യി​ലേ​ക്കു ന​യി​ച്ച​തും ഇ​തേ വേ​ഷ​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ഹെ​റി​റ്റേ​ജ് ഓ​ക്‌ഷൻ ആ​ണ് ലേ​ലം ന​ട​ത്തി​യ​ത്.


1974ൽ ​ഇ​റ​ങ്ങി​യ ‘ദ ​ഇ​ൻ​ക്രെ​ഡി​ബി​ൾ ഹ​ൽ​ക്ക്’ എ​ന്ന ചി​ത്ര​ക​ഥ​യി​ൽ വൂ​ൾ​വ​റീ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച പേ​ജി​ന് 6.5 ല​ക്ഷം ഡോ​ള​ർ ല​ഭി​ച്ച​തി​ന്‍റെ റി​ക്കാ​ർ​ഡ് ആ​ണു തി​രു​ത്ത​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.