ഇന്തോനേഷ്യയിൽ കൊടുംഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു
Saturday, September 18, 2021 11:51 PM IST
പാലു: ഇന്തോനേഷ്യയിൽ കൊടുംഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഐഎസ് ഭീകരരുമായി ബന്ധമുള്ള അലി കാലോറയാണ് സുലവേസി ദ്വീപിലെ വനത്തിനുള്ളിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെയും പോലീസുകാരുടെയും കൊലപാതകത്തിൽ ഇയാൾക്കു നിർണായക പങ്കുണ്ടായിരുന്നു. ഏറ്റുമുട്ടലിൽ മറ്റൊരു ഭീകരനെയും സുരക്ഷാസേന വധിച്ചുവെന്ന് സൈനികതലവൻ ബ്രിഗേഡിയർ ദറൽ ഫരിദ് മാക്റുഫ് പഞ്ഞു. ജാകാ റാമദാൻ എന്നയാളാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ.
ഈസ്റ്റ് ഇന്തോനേഷ്യ മുജാഹിദ്ദിൻ നെറ്റ് വർക്ക് (എംഐടി) ഭീകരസംഘനയുടെ നേതാവാണ് അലി കാലോറ. സംഘത്തിലെ മറ്റ് നാലുപേർക്കായി സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.