പ്രളയം: യൂറോപ്പിൽ മരണം 188 ആയി
Monday, July 19, 2021 11:22 PM IST
ബെർലിൻ: പടിഞ്ഞാറൻ യൂറോപ്പിലെ പ്രളയക്കെടുതികളിൽ മരണം 188 ആയി. യൂറോപ്പിലെ ഒരു മേഖലയെ ആകെ ഗ്രസിച്ച പ്രളയം ഭയപ്പെടുത്തുന്നതാണെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ അഭിപ്രായപ്പെട്ടു. ജർമനിയിൽ മാത്രം മരിച്ചവരുടെ എണ്ണം 157 ആയി. പ്രളയബാധിതമേഖലയിൽ സന്ദർശനം നടത്തിയ ചാൻസലർ മെർക്കൽ ദുരിതബാധിതകർക്ക് വേഗത്തിൽ സാന്പത്തിക സഹായം എത്തിക്കുമെന്ന് ഉറപ്പുനൽകി. ആറ് ദശകത്തിനിടെ രാജ്യത്ത് അനുഭവപ്പെട്ട വലിയ പ്രളയത്തിനാണ് ജർമനി സാക്ഷ്യം വഹിച്ചത്.