കോവിഡ് ; ബാലവേല വർധിക്കും: യുഎൻ
Friday, June 11, 2021 12:12 AM IST
യുണൈറ്റഡ് നേഷൻസ്: ലോകത്ത് ബാലവേല ചെയ്യുന്നവരുടെ എണ്ണം ഭീതിദമായി വർധിച്ചുവെന്നും കോവിഡ് മഹാമാരി ദശലക്ഷക്കണത്തിനു കുട്ടിത്തൊഴിലാളികളെ സൃഷ്ടിക്കുകയാണെന്നും ഐക്യരാഷ്ട്രസഭ, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ, യുനിസെഫ് ഏജൻസികളുടെ റിപ്പോർട്ടിൽ കണ്ടെത്തൽ.
2020കളുടെ തുടക്കത്തിൽ 16 കോടി കുട്ടിത്തൊഴിലാളികളാണുണ്ടായിരുന്നത്. ലോകത്ത് പത്തുകുട്ടികളിൽ ഒരു കുട്ടി ബാലവേലയ്ക്കു നിർബന്ധിതനാകുന്നു. കഴിഞ്ഞ നാലുവർഷത്തിനിടെ 80 ലക്ഷം കുട്ടിത്തൊഴിലാളികളുടെ വർധനയുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പ്രതിസന്ധിയാണ് സ്ഥിതി ഇത്ര രൂക്ഷമാക്കിയതെന്ന് യുനിസെഫ് ചീഫ് ഹെൻ റീത ഫോർ പറഞ്ഞു.