താലിബാന്റെ ഷാഡോ ഗവർണറെ വധിച്ചു
Sunday, April 11, 2021 12:43 AM IST
കാബൂൾ: താലിബാൻ ഷാഡോ ഗവർണർ ഖരി ഹൈദർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വടക്കുകിഴക്കൻ ബദാക്ഷൻ പ്രവിശ്യയിലാണ് ഇയാളെ വധിച്ചതെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. 21 അനുകൂലികളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സംഘടനയ്ക്കു വേരോട്ടമുള്ള ബദാക്ഷൻ പ്രവിശ്യയിലെ വാർദുജ് ജില്ലയുടെ സമാന്തര ഭാരണാധികാരിയായി താലിബാൻ ഹൈദറെയാണു നിയോഗിച്ചിരുന്നത്.