കനത്ത മഴയും മണ്ണിടിച്ചിലും: ഇന്തോനേഷ്യയിൽ 44 മരണം
Monday, April 5, 2021 12:03 AM IST
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ പേമാരിയും തുടർന്നുള്ള മണ്ണിടിച്ചിലും മൂലം മരണമടഞ്ഞവരുടെ എണ്ണം 44 ആയി. നിരവധി പേരെ കാണാതായി. ആയിരങ്ങൾ ഭവനരഹിതരായെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെ ലാംലി ഗ്രാമത്തിൽ ഉരുൾപൊട്ടലിൽ നൂറുകണക്കിനു വീടുകൾ തകർന്നു. 38 പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. പരിക്കേറ്റ അഞ്ചുപേരെ രക്ഷപ്പെടുത്തിയെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
ഒയാംഗ് ബെയാംഗ് ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ ഒലിച്ചുപോയ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാൽപതോളം വീടുകൾ ഈ മേഖലയിൽ തകർന്നു.