സ്വർണഖനിയിൽ കുടുങ്ങിയ 11 തൊഴിലാളികളെ രക്ഷിച്ചു
Monday, January 25, 2021 12:20 AM IST
ബെയ്ജിംഗ്: കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ സ്വർണഖനിയിൽ സ്ഫോടനത്തെത്തുടർന്ന് രണ്ടാഴ്ചയായി കുടുങ്ങിക്കിടന്ന 11 തൊഴിലാളികളെ രക്ഷിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖനിക്ക് സമാന്തരമായി ഗർത്തമുണ്ടാക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അവശനിലയിലായ തൊഴിലാളികളെ ആശുപത്രിയിലേക്കു മാറ്റി. ദുരന്തസ്ഥലത്ത് 633 രക്ഷാപ്രവർത്തകർ നിലയുറപ്പിച്ചിട്ടുണ്ട്. ഖനി മുഖത്തുനിന്ന് 240 മീറ്റർ അടിയിലാണ് സ്ഫോടനമുണ്ടായത്.