നൈജീരിയയിൽ 40 കർഷകരെ ഭീകരർ കൊലപ്പെടുത്തി
Monday, November 30, 2020 12:15 AM IST
മെയ്ഡ്ഗുരി: വടക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് 40 കർഷകരെ ബൊക്കോഹറാം ഭീകരർ കൊലപ്പെടുത്തി. ഗാരിൻ ക്വേഷേബിലെ നെൽപ്പാടത്താണു ഭീകരാക്രമണമുണ്ടായത്.
13 വർഷം കൂടി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഗ്രാമവാസികൾ പോയപ്പോഴായിരുന്നു ഭീകരാക്രമണമുണ്ടായത്. ആയുധധാരികളായ ഭീകരർ കർഷകരെ വളഞ്ഞ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നു കർഷക നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു. മത്സ്യബന്ധന തൊഴിലാളികളുൾപ്പെടെ അറുപതോളം പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഭീകരാക്രമണത്തിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി.