റഷ്യയുടെ കോവിഡ് വാക്സിന് പരീക്ഷണം വിജയം
Monday, July 13, 2020 12:15 AM IST
മോസ്കോ: റഷ്യയിലെ സെകെനോവ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ലോകത്താദ്യമായി കൊറോണ വൈറസ് വാക്സിന് മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചു.
വാക്സിന് സ്വീകരിച്ചവരുടെ ആദ്യ സംഘം ബുധനാഴ്ച ആശുപത്രി വിട്ടതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്ലേഷണല്‍ മെഡിസിന് ആന്‍ഡ് ബയോടെക്നോളജി ഡയറക്ടര്‍ വാദിം തരസോവ് പറഞ്ഞു.
ഗാമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്‍ഡ് മൈക്രോ ബയോളജി വികസിപ്പിച്ച വാക്സിന് ജൂണ്‍ 18 ആണ് മനുഷ്യരില്‍ പരീക്ഷിക്കാൻ തുടങ്ങിയത്. വാക്സിന് സ്വീകരിച്ചവരുടെ രണ്ടാം സംഘം ജൂലൈ 20ന് ആശുപത്രി വിടുമെന്നും തരസോവ് പറഞ്ഞു.
വാക്സിന് പരീക്ഷണം വിജയമായിരുന്നും ഇതുവരെ മരുന്ന് മനുഷ്യ ശരീരത്തിനു ഹാനികരമല്ലെന്നും സെകെനോവ് യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗവിഭാഗം തലവന്‍ അലക്സാണ്ടര്‍ ലുകാഷേവ് പറഞ്ഞു.