അമേരിക്കയിലെ സ്ഥിതി ആശങ്കാജനകം: ഡബ്ല്യുഎച്ച്ഒ
Wednesday, March 25, 2020 11:07 PM IST
ജനീവ: കൊറോണ മഹാവ്യാധി പടരുന്ന അടുത്ത കേന്ദ്രം യുഎസ് ആകാമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കി. അതിവേഗം രോഗികളുടെ എണ്ണം കുതിച്ചുകയറുന്നതാണ് ഈ ആശങ്കയ്ക്കു കാരണം. 50000ൽ അധികം രോഗികളുമായി എണ്ണത്തിൽ ലോകത്തു മൂന്നാമതാണ് യുഎസ്, മരണം എണ്ണൂറിനടത്തും. 24 മണിക്കൂറിനിടെ ലോകത്തു റിപ്പോർട്ട് ചെയ്ത 85 ശതമാനം കേസുകളും യൂറോപ്പിലും യുഎസിലും ആണെന്നും അതിന്റെ 40 ശതമാനം യുഎസിൽ മാത്രമാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് മാർഗരറ്റ് ഹാരിസ് ഇന്നലെ അറിയിച്ചു.