ജോൺസനെ പിന്തുണച്ച് ട്രംപ്
Tuesday, December 3, 2019 11:55 PM IST
ലണ്ടൻ: തെരഞ്ഞെടുപ്പിനെ നേരിടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസനെ പരോക്ഷമായി പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനായി മൂന്നുദിവസത്തെ ബ്രിട്ടീഷ് സന്ദർശനത്തിന് എത്തിയതായിരുന്നു ട്രംപ്.
12നു നടക്കുന്ന ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെക്കുറിച്ച് അഭിപ്രായപ്രകടനത്തിന് താനില്ലെന്ന് ട്രംപ് പറഞ്ഞു. ബോറീസ് കഴിവുള്ളയാളാണെന്നും മികച്ച രീതിയിൽ പ്രവർത്തിക്കും. ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജറമി കോർബിനെക്കുറിച്ച് തനിക്കറിയില്ലെന്നും ട്രംപ് പറഞ്ഞു.