ഹോളിവുഡ് നിർമാതാവ് ബ്രാങ്കോ ലുസ്റ്റിഗ് അന്തരിച്ചു
Saturday, November 16, 2019 12:50 AM IST
സാഗ്രേബ്: ഓസ്കർ നേടിയ സ്റ്റീവൻ സ്പീൽബർഗിന്റെ ഷിൻഡ്ലേഴ്സ് ലിസ്റ്റ്, റിഡ്ലി സ്കോട്ടിന്റെ ഗ്ലേഡിയേറ്റർ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡ്യൂസർ ബ്രാങ്കോ ലുസ്റ്റിഗ്(87) അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടിലെ ഓഷ്വിറ്റ്സ് നാസി തടങ്കൽപ്പാളയത്തിലെ അന്തേവാസിയായിരുന്നു.
യുദ്ധാനന്തരം അമേരിക്കയിലെത്തി. നിരവധി വർഷങ്ങൾ ഹോളിവുഡിൽ പ്രവർത്തിച്ചശേഷം സ്വദേശമായ ക്രൊയേഷ്യയിലേക്ക് മടങ്ങിയ അദ്ദേഹം ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രേബിൽ വ്യാഴാഴ്ചയാണ് അന്തരിച്ചത്.