ആസാമിലെ പൗരത്വ രജിസ്റ്റർ ഇന്ത്യയുടെ ആഭ്യന്തരകാര്യം: എസ്. ജയശങ്കർ
Wednesday, August 21, 2019 12:03 AM IST
ധാക്ക: ആസാമിലെ ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ടീസ്റ്റ ജല പങ്കുവയ്ക്കൽ, രോഹിംഗ്യ പ്രശ്നം എന്നിവ സംബന്ധിച്ച് ബംഗ്ലാദേശി വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമനുമായി രണ്ടു ദിവസത്തെ ചർച്ചയ്ക്കെത്തിയതാണ് ജയശങ്കർ.
ആസാമിലെ പൗരത്വ രജിസ്റ്റർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് ബംഗ്ലാദേശിന്റെ ആശങ്കയ്ക്കിടെ ജയശങ്കർ പറഞ്ഞു. ബംഗ്ലാദേശിൽനിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റത്തിൽ കേന്ദ്രസർക്കാർ ആശങ്കപ്രകടിപ്പിച്ചിട്ടുണ്ട്.