ന്യൂ​ഡ​ൽ​ഹി: ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ മു​ൻ​കൂ​ർ​ ജാ​മ്യഹ​ർ​ജി​ക​ൾ നേ​രി​ട്ടു പ​രി​ഗ​ണി​ക്കു​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യു​ടെ 482-ാം വ​കു​പ്പ് പ്ര​കാ​രം നേ​രി​ട്ട് ഫ​യ​ൽ ചെ​യ്യു​ന്ന ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന പ്ര​വ​ണ​ത കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ മാ​ത്ര​മാ​ണെ​ന്ന് ജ​സ്റ്റീ​സ് വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. സാ​ധാ​ര​ണ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ വ​സ്തു​ത അ​റി​യാ​വു​ന്ന​ത് വി​ചാ​ര​ണക്കോട​തി​ക​ളി​ലാ​ണ്. ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് കേ​സു​ക​ളു​ടെ പൂ​ർ​ണവ​സ്തു​ത അ​റി​യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. അ​തി​നാ​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച​ത്.


വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് സു​പ്രീം​കോ​ട​തി അ​മി​ക്ക​സ് ക്യൂ​രി​യാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സി​ദ്ധാ​ർ​ഥ് ലൂ​ത​റ​യെ നി​യ​മി​ച്ചു. എ​ന്നാ​ൽ, വി​ചാ​ര​ണ ക്കോട​തി​യെ സ​മീ​പി​ക്കാ​തെ ഹൈ​ക്കോ​ട​തി​യെ നേ​രി​ട്ടു സ​മീ​പി​ക്കു​ന്ന​തി​ൽ നി​യ​മ​പ​ര​മാ​യി തെ​റ്റൊ​ന്നു​മി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെത്തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച വ്യ​ക്തി​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​യി​രു​ന്നു ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം. കേ​സി​ൽ ഒ​ക്ടോ​ബ​ർ 14ന് ​വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.