റെഡ് ഫോർട്ട് സമുച്ചയത്തിലെ മോഷണം: മുഖ്യപ്രതിയടക്കം മൂന്നു പേർ പിടിയിൽ
Tuesday, September 9, 2025 1:24 AM IST
ന്യൂഡൽഹി: ഡൽഹി റെഡ് ഫോർട്ട് സമുച്ചയത്തിൽ മോഷണത്തിൽ മുഖ്യ പ്രതി ഭൂഷൺ വർമയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.
മോഷ്ടാക്കൾ കവർന്ന 1.5 കോടിയുടെ വസ്തുക്കൾ പോലീസ് കണ്ടെടുത്തു. വജ്രങ്ങളും മരതകവും മാണിക്യവും പതിച്ച സ്വർണ കലശം, സ്വർണ നാളികേരം എന്നിവയടക്കമാണു മോഷ്ടിക്കപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ജൈനമതാചാരങ്ങൾ നടക്കുന്നതിനിടെയാണ് പാത്രം മോഷണം പോയത്. മതപരമായ ചടങ്ങിനിടയിൽ ചെറുതും വലുതുമായ പാത്രങ്ങൾ വഹിച്ച് കൊണ്ടുവരുന്നതിന് ഇടയിലാണ് വിലപിടിപ്പുള്ള പാത്രം മോഷണം പോയതായി ശ്രദ്ധയിൽപ്പെടുന്നത്.