അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരൻ പിടിയിൽ
Tuesday, September 9, 2025 1:23 AM IST
ജമ്മു: അന്താരാഷ്ട്ര അതിർത്തിക്കു സമീപം ആർഎസ് പുര സെക്ടറിൽ പാക്കിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ പിടികൂടിയെന്ന് ബിഎസ്എഫ് അറിയിച്ചു.
ഒക്ട്രോയ് ഔട്ട്പോസ്റ്റിലുണ്ടായ സംഭവത്തിൽ പാക് പഞ്ചാബിൽനിന്നുള്ള സിറാജ് ഖാനാണ് പിടിയിലായത്. ഇക്കാര്യ ത്തിൽ പാക്കിസ്ഥാനെ പ്രതിഷേധമറിയിക്കാൻ തീരുമാനിച്ചു. ഞായറാഴ്ച രാത്രി 9.10നാണ് ഇയാൾ അതിർത്തിവേലിയെ സമീപിക്കുന്നത് ശ്രദ്ധയിൽപെട്ടത്.
മുന്നറിയിപ്പ് നൽകിയിട്ടും വകവയ്ക്കാതെ മുന്നോട്ടു നീങ്ങിയ ഇയാൾക്കു മുന്നറിയിപ്പായി ആദ്യം സൈന്യം വെടിയുതിർക്കുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അടുത്തിടെയുണ്ടായ മിന്നൽപ്രളയത്തിൽ അതിർത്തി വേലികൾക്കും പോസ്റ്റുകൾക്കും കേടുപാടുകളുണ്ടായതിനാൽ പ്രദേശത്ത് സൈന്യം ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.