ആസാമിൽ മൂന്ന് മുൻ എംഎൽഎമാർ കോൺഗ്രസിൽ
Tuesday, September 9, 2025 1:23 AM IST
ന്യൂഡൽഹി: ആസാമിൽ മൂന്ന് മുൻ എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു. സത്യബ്രത് കാലിക, ബിനാനന്ദ കുമാർ സൈക്കിയ, മനസ് സിംഗ് റോംഗ്പി എന്നിവരാണ് ഇന്നലെ കോൺഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയി, കെ.സി. വേണുഗോപാൽ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ കോൺഗ്രസ് അംഗത്വമെടുത്തത്.
ആസാം രാഷ്ട്രീയത്തിന്റെ ദിശാമാറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.