ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​വ​​​​ജാ​​​​ത​​​​ശി​​​​ശു​​​​ക്ക​​​​ളെ വി​​​​റ്റ​​​​ കേ​​​​സി​​​​ൽ ഡോ​​​​ക്ട​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 10 പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളെ 1.8 മു​​​​ത​​​​ൽ 7.5 ല​​​​ക്ഷം രൂപ വ​​​​രെ വി​​​​ല​​​​യ്ക്കാ​​​​യി​​​​രു​​​​ന്നു സം​​​​ഘം വി​​​​റ്റി​​​​രു​​​​ന്ന​​​​ത്.

ഒ​​​​രു വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യു​​​​ള്ള ആ​​​​റു കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച സു​​​​ന്ദ​​​​ർ (35) അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ട്. ആ​​​​ഗ്ര ഫ​​​​ത്തേ​​​​ഹാ​​​​ബാ​​​​ദി​​​​ലെ കെ.​​​​കെ. ആ​​​​ശു​​​​പ​​​​ത്രി ഉ​​​​ട​​​​മ​​​​യാ​​​​യ ഡോ. ​​​​ക​​​​മ​​​​ലേ​​​​ഷ്കു​​​​മാ​​​​റാ​​​​ണ് (33) കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി. ഗ​​​​ർ​​​​ഭം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ഘ​​​​ട്ട​​​​ത്തി​​​​ലെ​​​​ത്തി​​​​യ യു​​​​വ​​​​തി​​​​ക​​​​ളു​​​​ടെ പ്ര​​​​സ​​​​വ​​​​ത്തി​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യമൊരു​​​​ക്കി ഈ ​​​​കു​​​​ട്ടി​​​​ക​​​​ളെ ക​​​​മ​​​​ലേ​​​​ഷ്കു​​​​മാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യും തുടർന്ന് വി​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.


റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ​​​​നി​​​​ന്ന് ആ​​​​റു​​​​മാ​​​​സം പ്രാ​​​​യ​​​​മാ​​​​യ കു​​​​ട്ടി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണ് കു​​​​ട്ടി​​​​ക്ക​​​​ട​​​​ത്ത് റാ​​​​ക്ക​​​​റ്റി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ച​​​​ത്.