എഎപി എംഎൽഎയെ പിഎസ്എ ചുമത്തി അറസ്റ്റ് ചെയ്തു
Tuesday, September 9, 2025 1:23 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ എഎപി എംഎൽഎ മെഹ്റാജ് മാലിക്കിനെ പൊതു സുരക്ഷാ നിയമം (പിഎസ്എ) ചുമത്തി അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തെ ഏക എഎപി എംഎൽഎയായ മാലിക് പാർട്ടി സംസ്ഥാന അധ്യക്ഷൻകൂടിയാണ്. 2024ലെ തെരഞ്ഞെടുപ്പിൽ ദോഡ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ 4,538 വോട്ടിനു പരാജയപ്പെടുത്തിയാണ് മാലിക് നിയമസഭാംഗമായത്.