സെഡ്-മോർ തുരങ്കം നാളെ ഉദ്ഘാടനം ചെയ്യും
Sunday, January 12, 2025 1:47 AM IST
ശ്രീനഗർ: കാഷ്മീരിനെ ലഡാക്കുമായി വര്ഷം മുഴുവൻ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ഇടനാഴിയുടെ ആദ്യകടന്പയായ സെഡ്-മോർ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തുറന്നുകൊടുക്കും.
മധ്യകാഷ്മീരിലെ ഗന്ദർബാലിലുള്ള തുരങ്കം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്ന സാഹചര്യത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കി. സോനാമാർഗിലെ ശുത്കദി ഗ്രാമത്തിലെ സുരക്ഷാ നിയന്ത്രണങ്ങൾ പ്രധാനമന്ത്രിയുടെ എസ്പിജി സംഘം ഏറ്റെടുത്തിട്ടുണ്ട്. പോലീസുമായും സിഎപിഎഫുമായും സഹകരിച്ചാണു ക്രമീകരണങ്ങൾ.
തുരങ്കം നിർമിച്ച അപ്കോ ഇൻഫ്രാടെക്കിന്റെ തൊഴിലാളികൾക്കു നേരേ കഴിഞ്ഞ ഒക്ടോബറിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കനത്ത സുരക്ഷ. 2,717 കോടി രൂപ ചെലവിലാണ് തുരങ്കനിർമാണം പൂർത്തിയാക്കിയത്.