കോ​​​​​ൽ​​​​​ക്ക​​​​​ത്ത: പ്ര​​​​​ശ​​​​​സ്ത ബം​​​​​ഗാ​​​​​ളി നാ​​​​​ട​​​​​ക, സി​​​​​നി​​​​​മ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ൻ മ​​​​​നോ​​​​​ജ് മി​​​​​ത്ര (86) അ​​​​​ന്ത​​​​​രി​​​​​ച്ചു. വാ​​​​​ർ​​​​​ധ​​​​​ക്യ​​​​​സ​​​​​ഹ​​​​​ജ​​​​​മാ​​​​​യ അ​​​​​സു​​​​​ഖ​​​​​ത്തെ​​ത്തു​​​​​ട​​​​​ർ​​​​​ന്ന് കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം.

പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ൾ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി മ​​​​​നോ​​​​​ജ് മി​​​​​ത്ര​​​​​യു​​​​​ടെ നി​​​​​ര്യാ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​നു​​​​​ശോ​​​​​ച​​​​​നം അ​​​​​റി​​​​​യി​​​​​ച്ചു. മി​​​​​ത്ര​​​​​യു​​​​​ടെ വി​​​​​യോ​​​​​ഗം ബം​​​​​ഗാ​​​​​ളി സി​​​​​നി​​​​​മ​​​​​യ്ക്കും നാ​​​​​ട​​​​​ക​​​​​ത്തി​​​​​നും നി​​​​​ക​​​​​ത്താ​​​​​നാ​​​​​വാ​​​​​ത്ത ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​ണെ​​​​​ന്നു മ​​​​​മ​​​​​ത പ​​​​​റ​​​​​ഞ്ഞു.

ത​​​​​പ​​​​​ൻ സി​​​​​ൻ​​​​​ഹ​​​​​യു​​​​​ടെ ‘ബ​​​​​ഞ്ച​​​​​രാ​​​​​മ​​​​​ർ ബ​​​​​ഗാ​​​​​ൻ’ എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ലെ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണ് സി​​​​​നി​​​​​മ​​​​​യി​​​​​ൽ മി​​​​​ത്ര​​​​​യെ പ്ര​​​​​ശ​​​​​സ്ത​​​​​നാ​​​​​ക്കി​​​​​യ​​​​​ത്. മി​​​​​ത്ര​​​​​യു​​​​​ടെ ‘സ​​​​​ജാ​​​​​നോ ബ​​​​​ഗാ​​​​​ൻ’ എ​​​​​ന്ന നാ​​​​​ട​​​​​ക​​​​​ത്തെ അ​​​​​വ​​​​​ലം​​​​​ബി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ബ​​​​​ഞ്ച​​​​​രാ​​​​​മ​​​​​ർ ബ​​​​​ഗാ​​​​​ൻ എ​​​​​ന്ന സി​​​​​നി​​​​​മ.


ഇ​​​​​ന്ത്യ​​​​​ൻ സി​​​​​നി​​​​​മ ഇ​​​​​തി​​​​​ഹാ​​​​​സം സ​​​​​ത്യ​​​​​ജി​​​​​ത് റേ​​​​​യു​​​​​ടെ ‘ഘാ​​​​​രെ ബൈ​​​​​രെ’, ‘ഗ​​​​​ണ​​​​​ശ​​​​​ത്രു’ തു​​​​​ട​​​​​ങ്ങി​​​​​യ ക്ലാ​​​​​സി​​​​​ക് ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഹാ​​​​​സ്യ, പ്ര​​​​​തി​​​​​നാ​​​​​യ​​​​​ക വേ​​​​​ഷ​​​​​ങ്ങ​​​​​ൾ മി​​​​​ക​​​​​വോ​​​​​ടെ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്ത മി​​​​​ത്ര പ്ര​​​​​മു​​​​​ഖ സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​രാ​​​​​യ ബു​​​​​ദ്ധ​​​​​ദേ​​​​​വ് ദാ​​​​​സ് ഗു​​​​​പ്ത, ബ​​​​​സു ചാ​​​​​റ്റ​​​​​ർ​​​​​ജി, ത​​​​​രു​​​​​ൺ മ​​​​​ജും​​​​​ദാ​​​​​ർ, ശ​​​​​ക്തി സാ​​​​​മ​​​​​ന്ത, ഗൗ​​​​​തം ഘോ​​​​​ഷ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. നാ​​​​​ട​​​​​ക​​​​​രം​​​​​ഗ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു മി​​​​​ത്ര​​​​​യു​​​​​ടെ വ​​​​​ലി​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​യ​​​​​ത്.