മഹാരാഷ്ട്രയും ജാർഖണ്ഡും നേടും: ജെ.പി. നഡ്ഡ
Saturday, October 12, 2024 1:48 AM IST
ബിലാസ്പുർ: ഹരിയാനയിലെ വലിയ വിജയത്തിനു പിന്നാലെ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി തിളക്കമാർന്ന വിജയം സ്വന്തമാക്കുമെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനം തൃപ്തരാണ്.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പൂർത്തിയായ ഹരിയാനയിലും ജമ്മുകാഷ്മീരിലും ബിജെപി വലിയ നേട്ടമാണു സ്വന്തമാക്കിയത്. വരാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ പ്രകടനം ആവർത്തിക്കുമെന്നും നഡ്ഡ പറഞ്ഞു.