തരിഗാമിക്ക് തുടർച്ചയായ അഞ്ചാം വിജയം
Wednesday, October 9, 2024 2:06 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ തുടർച്ചയായ അഞ്ചാം വിജയം നേടി സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ തരിഗാമി കുൽഗാം മണ്ഡലത്തിലാണു വിജയിച്ചത്.
സ്വതന്ത്ര സ്ഥാനാർഥിയായ ജമാഅത്തെ ഇസ്ലാമി മുൻ തലവൻ സയർ അഹമ്മദ് റേഷിയെയാണ് 7,838 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തരിഗാമി പരാജയപ്പെടുത്തിയത്. പിഡിപിയുടെ മുഹദ് അമിൻ ധറായിരുന്നു മറ്റൊരു പ്രധാന എതിരാളി.
നാഷണൽ കോൺഫറൻസിന്റെയും കോൺഗ്രസിന്റെയും പിന്തുണ തരിഗാമിക്കുണ്ടായിരുന്നു. 1996ലാണ് തരിഗാമി ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2002, 2008, 2014 വർഷങ്ങളിലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.