കുറ്റകൃത്യങ്ങൾ കൂടി, കർഷകരെ കുറ്റപ്പെടുത്തി എഡിജിപി
Friday, July 18, 2025 2:42 AM IST
പാറ്റ്ന: ബിഹാറിൽ കുറ്റകൃത്യങ്ങൾ വർധിച്ചതിനു കർഷകരെ കുറ്റപ്പെടുത്തി സംസ്ഥാനത്തെ ഉന്നത പോലീസ് ഓഫീസർ.
ഏപ്രിൽ-ജൂലൈ മാസങ്ങളിൽ കർഷകർക്കു പ്രത്യേകിച്ചു ജോലിയൊന്നുമില്ലാത്തതു കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായെന്ന് എഡിജിപി കുന്ദൻ കൃഷ്ണൻ ആരോപിച്ചു.
മേയ് മുതൽ ജൂലൈ വരെയുള്ള കാലത്താണ് കൊലപാതകങ്ങൾ വർധിച്ചതെന്ന് എഡിജിപി ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തവേയാണ് എഡിജിപി വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവനയ്ക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഇരന്പി.