ബംഗളൂരു സ്റ്റേഡിയം ദുരന്തം; അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യും: സിദ്ധരാമയ്യ
Saturday, July 19, 2025 2:12 AM IST
മൈസൂരു: കഴിഞ്ഞമാസം നാലിന് ബംഗളൂരു ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ സമിതി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഇന്ത്യൻ പ്രീമിയർ ലീഗ് ട്വൊന്റി 20 ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് നൽകിയ സ്വീകരണത്തിനിടെയായിരുന്നു അപകടം.
ഇതേത്തുടർന്ന് അന്വേഷണത്തിന് ഹൈക്കോടതി ജഡ്ജി ജോൺ മൈക്കിൾ കുൻഹയെ സർക്കാർ നിയോഗിച്ചിരുന്നു. രണ്ടു ഭാഗങ്ങളായുള്ള റിപ്പോർട്ട് കഴിഞ്ഞ 11ന് അന്വേഷണസമതി സർക്കാരിനു സമർപ്പിക്കുകയായിരുന്നു.