രാഹുലിനെതിരേയുള്ള പരാമർശം: ബിജെപി എംഎൽഎയ്ക്കെതിരേ പരാതി
Wednesday, September 18, 2024 12:06 AM IST
ബംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ മോശം പരാമർശം നടത്തിയ കർണാടകയിലെ ബിജെപി എംഎൽഎ ബസൻഗൗഡ ആർ പാട്ടീൽ യത്നാലിനെതിരേ കോൺഗ്രസ് നേതൃത്വം പോലീസിൽ പരാതി നൽകി. ഡിജിപി അലോക് മോഹനാണ് കോൺഗ്രസ് നേതൃത്വം പരാതി നൽകിയത്.
ജാതി സെൻസസിനുവേണ്ടി ആവശ്യപ്പെടുന്ന രാഹുലിന് സ്വന്തം ജാതി ഏതാണെന്നോ, അദ്ദേഹം ഹിന്ദുവാണോ മുസ്ലിമാണോ എന്നുപോലും അറിയില്ലെന്നും ഇക്കാര്യമാണ് അന്വേഷിക്കേണ്ടതെന്നുമാണ് യത്നാൽ പറഞ്ഞത്.