സോറിയല്ല, നീതിയാണു വേണ്ടത്: വിജയ്
Monday, July 14, 2025 2:50 AM IST
ചെന്നൈ: തമിഴ്നാട്ടിലെ കസ്റ്റഡിമരണങ്ങളിൽ ഡിഎംകെ സർക്കാരിനെതിരേ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം. പബ്ലിസിറ്റി സർക്കാർ സോറി മോഡൽ സർക്കാരായി മാറിയെന്ന് വിജയ് പറഞ്ഞു. കസ്റ്റഡിമരണങ്ങളിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഖേദപ്രകടനങ്ങളെ പരിഹസിച്ചായിരുന്നു വിജയ്യുടെ പ്രസ്താവന. കറുത്ത വസ്ത്രം ധരിച്ച് പ്ലക്കാർഡ് പിടിച്ചായിരുന്നു വിജയ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.
സോറിയല്ല, നീതിയാണ് വേണ്ടതെന്ന് റാലിയെ സംബോധന ചെയ്ത് വിജയ് പറഞ്ഞു. പോലീസ് കസ്റ്റഡിയിൽ മരിച്ച 24 പേരുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്ന് ടിവികെ അധ്യക്ഷൻ ആവശ്യപ്പെട്ടു.