പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പാ​​​റ്റ്ന​​​യ്ക്കു സ​​​മീ​​​പം റൂ​​റ​​ൽ ഹെ​​ൽ​​ത്ത് ഓ​​ഫീ​​സ​​റും പ്രാ​​​ദേ​​​ശി​​​ക ബി​​​ജെ​​​പി നേ​​​താ​​​വു​​മാ​​യ സു​​രേ​​ന്ദ്ര കു​​മാ​​ർ (50) വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ടു.

ബി​​​ജെ​​​പി കി​​​സാ​​​ൻ മോ​​​ർ​​​ച്ച പു​​​ൻ​​​പു​​​ൻ ബ്ലോ​​​ക്ക് മു​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു സു​​​രേ​​​ന്ദ്ര. മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ ര​​​ണ്ട് അ​​​ക്ര​​​മി​​​ക​​​ളാ​​​ണ് സു​​​രേ​​​ന്ദ്ര​​​യ്ക്കു നേ​​​ർ​​​ക്കു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്. ഉ​​​ട​​​ൻ പാ​​​റ്റ്ന എ​​​യിം​​​സി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. ഷേ​​ഖ്പു​​ര ഗ്രാ​​മ​​ത്തി​​ലെ​​ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ ന​​​ന​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കേയാ​​​ണ് സു​​​രേ​​​ന്ദ്ര​​​യ്ക്കു വെ​​​ടി​​​യേ​​​റ്റ​​​ത്.


പ്ര​​​മു​​​ഖ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നും ബി​​​ജെ​​​പി നേ​​​താ​​​വുമായിരുന്ന ഗോ​​​പാ​​​ൽ ഖേം​​​ക എ​​​താ​​​നും ദി​​​വ​​​സം മു​​​ന്പാ​​​ണ് പാ​​​റ്റ്ന​​​യി​​​ൽ​​​വ​​​ച്ച് വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.