ഐഐഎം ബലാത്സംഗക്കേസ് അന്വേഷണം എസ്ഐടിക്ക്
Monday, July 14, 2025 2:50 AM IST
കോൽക്കത്ത: കൽക്കട്ട ഐഐഎമ്മിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവം ഒന്‍പതംഗ പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. സൗത്ത് വെസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണച്ചുമതല. ഈ മാസം 11ന് രാത്രി ആൺകുട്ടികളുടെ ഹോസ്റ്റലിനുള്ളിലാണ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായത്.
കൗൺസലിംഗ് സെഷനുവേണ്ടി വിളിച്ചുവരുത്തിയ വിദ്യാർഥിനിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നല്കി പീഡിപ്പിച്ചെന്നാണു കേസ്. അറസ്റ്റിലായ രണ്ടാം വർഷ വിദ്യാർഥി പരമാനന്ദിനെ കോടതി 19 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.