പതഞ്ജലിക്കെതിരേയുള്ള നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി
Wednesday, August 14, 2024 1:50 AM IST
ന്യൂഡൽഹി: പതഞ്ജലിക്കെതിരേ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി. വ്യാജപരസ്യങ്ങളിൽ പതഞ്ജലിക്ക് താക്കീത് നൽകിയാണ് സുപ്രീംകോടതിയുടെ നടപടി.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ നൽകിയ മാപ്പപേക്ഷ സുപ്രീകോടതി അംഗീകരിച്ചു. ഉത്തരവുകൾ ലംഘിച്ച് പതഞ്ജലി ഭാവിയിൽ എന്തെങ്കിലും ചെയ്താൽ നടപടികൾ പുനരാരംഭിക്കുമെന്നും നിലവിലെ സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കുന്നു എന്നുമാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
ഏപ്രിൽ 16ന് ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചിരുന്നു.