മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ കേന്ദ്ര വിദഗ്ധ സംഘം ഉടൻ പരിശോധിച്ച് ഉറപ്പുവരുത്തണം: ഹാരിസ് ബീരാൻ
Wednesday, August 7, 2024 2:52 AM IST
ന്യൂഡൽഹി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ കേന്ദ്ര വിദഗ്ധ സംഘം ഉടൻ പരിശോധിക്കണമെന്ന ആവശ്യം രാജ്യസഭയിൽ ഉന്നയിച്ച് അഡ്വ. ഹാരിസ് ബീരാൻ.
ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സമീപ പ്രദേശത്ത് ജീവിക്കുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തി കേന്ദ്രം ഉടൻ തുടർ നടപടികൾ സ്വീകരിക്കണമെന്നും ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു.