മഥുര ക്ഷേത്രം-മോസ്ക് തർക്കം മുസ്ലിം വിഭാഗത്തിന്റെ ഹർജി ഹൈക്കോടതി തള്ളി
Friday, August 2, 2024 2:43 AM IST
പ്രയാഗ്രാജ്: മഥുരയിലെ കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കത്തിൽ കേസുമായി മുന്നോട്ടുപോകാനുള്ള ക്ഷേത്രം അധികൃതരുടെ അവകാശത്തെ ചോദ്യം ചെയ്ത് ഷാബി മസ്ജിദ് ഈദ്ഗാഗ് കമ്മിറ്റി സമർപ്പിച്ച ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. ജസ്റ്റീസ് മായങ്ക്കുമാർ ജയിനാണു വിധി പ്രസ്താവിച്ചത്.
ഓഗസ്റ്റ് 12നാണ് അടുത്ത വാദം കേൾക്കൽ. തങ്ങൾ സുപ്രീംകോടതിയെ സമീപിക്കുമെന്നു ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി പറഞ്ഞു.
മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കാലത്ത് നിർമിച്ചതാണ് മഥുരയിലെ ഷാഹി ഈദ്ഗാഗ് മസ്ജിദ്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് മസ്ജിദ് നിർമിച്ചതെന്ന് ഹിന്ദുവിഭാഗം ആരോപിക്കുന്നു.