നാലു മാസത്തിനിടെ ജമ്മു മേഖലയിൽ കൊല്ലപ്പെട്ടത് 12 സൈനികർ
Wednesday, July 17, 2024 1:18 AM IST
ജമ്മു: ഈ വർഷം ഏപ്രിൽ മുതൽ ജമ്മു മേഖലയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 12 സൈനികരും 10 നാട്ടുകാരും. 55 പേർക്കു പരിക്കേറ്റു.
►ഏപ്രിൽ 22: രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥരെ ഭീകരർ വെടിവച്ചുകൊന്നു.
►ഏപ്രിൽ 28: ഉധംപുർ ജില്ലയിൽ വില്ലേജ് ഡിഫൻസ് ഗാർഡ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
►മേയ് 4: പൂഞ്ച് ജില്ലയിൽ ഭീകരാക്രമണത്തിൽ ഒരു വ്യോമസേനാംഗം കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരിക്കേറ്റു
►ജൂൺ 9: റിയാസി ജില്ലയിൽ ബസിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ ഒന്പത് തീർഥാടകർ കൊല്ലപ്പെട്ടു. 42 പേർക്കു പരിക്കേറ്റു.
►ജൂൺ 11, 12: കഠുവ ജില്ലയിൽ ഏറ്റുമുട്ടൽ. രണ്ടു വിദേശ ഭീകരരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടു. ദോഡ ജില്ലയിൽ ഭീകരാക്രമണത്തിൽ അഞ്ചു രാഷ്ട്രീയ റൈഫിൾസ് ജവാന്മാർക്കും ഒരു സ്പെഷൽ പോലീസ് ഓഫീസർക്കും പരിക്കേറ്റു.
►ജൂൺ 12: ദോഡ ജില്ലയിൽ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരനു പരിക്കേറ്റു.
►ജൂൺ 26: ദോഡ ജില്ലയിൽ ഏറ്റുമുട്ടലിൽ മൂന്നു വിദേശ ഭീകരർ കൊല്ലപ്പെട്ടു.
►ജൂലൈ 7: രജൗരി ജില്ലയിൽ ഭീകരാക്രമണത്തിൽ സൈനികനു പരിക്കേറ്റു.
►ജൂലൈ 8: കഠുവ ജില്ലയിൽ ഭീകരാക്രമണത്തിൽ അഞ്ചു കരസേനാംഗങ്ങൾ കൊല്ലപ്പെട്ടു.
►ജൂലൈ 15: ദോഡ ജില്ലയിൽ ക്യാപ്റ്റനടക്കം നാലു സൈനികർ കൊല്ലപ്പെട്ടു.