മണിപ്പുരിൽ കുക്കികളുടെ പ്രതിഷേധം
Thursday, July 11, 2024 1:35 AM IST
ഇംഫാൽ/ചുരാചന്ദ്പുർ:കുക്കി സംഘടനയുടെ പന്ത്രണ്ടു മണിക്കൂർ ബന്ദാഹ്വാനത്തെത്തുടർന്ന് മണിപ്പുരിലെ ചുരാചന്ദ്പുർ, കാങ്പോക്പി, പ്രിസാൽ, തെഗ്നോപാൽ ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു.
അഞ്ച് കുക്കി യുവാക്കളെ സുരക്ഷാസേന അന്യായമായി അറസ്റ്റ് ചെയ്തുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ചുരാചന്ദ്പുർ, കാങ്പോക്പി ജില്ലകളിൽ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. ചുരാചന്ദ്പുരിലും തെഗ്നോപാലിലും വിവിധയിടങ്ങളിൽ പ്രതിഷേധം അരങ്ങേറിയെങ്കിലും അനിഷ്ടസംഭവങ്ങൾ ഒഴിവായി.