ഒറ്റ പെണ്‍കുട്ടികൾക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ സംവരണം
Thursday, May 30, 2024 2:06 AM IST
ന്യൂഡൽഹി: ഒറ്റ പെണ്‍കുട്ടികൾക്ക് സംവരണ സീറ്റ് ഏർപ്പെടുത്തി ഡൽഹി യൂണിവേഴ്സിറ്റി. 2024-25 അധ്യയനവർഷം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ കോളജുകളിലെയും എല്ലാ ബിരുദകോഴ്സുകൾക്കും സംവരണമുണ്ട്. യൂണിവേഴ്സിറ്റിയുടെ കീഴിൽ 69 കോളജുകളിലായി 79 ബിരുദകോഴ്സുകളിൽ 71,000 സീറ്റുകളാണുള്ളത്.