ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭച്ഛിദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി
Tuesday, April 23, 2024 2:36 AM IST
ന്യൂഡൽഹി: ബലാത്സംഗത്തിനിരയായി ഗർഭിണിയായ പതിനാലുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകി സുപ്രീംകോടതി.
29 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് അപൂർവ സാഹചര്യമെന്നു വിലയിരുത്തി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അതിജീവിതയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗർഭിണികൾക്ക് അബോർഷൻ ചെയ്യാൻ അനുവാദമില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി അതിജീവിതയുടെ ആവശ്യം തള്ളിയിരുന്നു. എന്നാൽ പെണ്‍കുട്ടിയുടെ പ്രായവും മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്ത് മെഡിക്കൽ അബോർഷന് അനുമതി നൽകുന്നുവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.